കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്കാരം ഏബിൾ. സി. അലക്സിന്; ഒക്ടോബർ 13 ന് കോഴിക്കോട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും



കൊച്ചി ● കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സ് അർഹനായി. ഒക്ടോബർ 13 ഞായറാഴ്‌ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ കോഴിക്കോട് കൈരളി – ശ്രീ തീയേറ്റർ സമുച്ചയത്തിലെ ‘വേദി ഓഡിറ്റോറിയത്തിൽ’ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

കോതമംഗലം മാലിപ്പാറ സ്വദേശിയായ ഏബിൾ, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമാണ്. കോതമംഗലം മേഖലയിലെ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ഏബിൾ. സി. അലക്സ്.

  • Related Posts

    പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിനം

    പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക  മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ…

    പുളിന്താനം പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസി സമൂഹം; ഇന്നത്തെ ദിവസം പുളിന്താനം പള്ളിയ്ക്കൊപ്പം

    യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുളിന്താനം പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *