
മിസ്സിസാഗ (കാനഡ) ● നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള കാനഡ മേഖലയിലെ പള്ളി പ്രതിനിധി യോഗം മിസ്സിസാഗയിലെ സെൻ്റ് പീറ്റേഴ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു.
അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജെറുസലേം മർത്തമറിയം പള്ളിയുടെ വികാരി ഫാ. വി.വി പൗലോസ് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, മലങ്കര യാക്കോബായ സുറിയാനി സഭയോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടുള്ള സത്യവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും തുടർന്ന് സെൻ്റ് പീറ്റേഴ്സ് പള്ളിയുടെ വികരി ഫാ. കെ.വി പൗലോസ് സ്വാഗത പ്രസംഗവും നിർവ്വഹിച്ചു.
പ്രസ്തുത യോഗത്തിൽ ഭദ്രാസന കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയും, കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്റീവുമായ ഫാ. മനു മാത്യു വാർഷീക റിപ്പോർട്ടും കൗൺസിൽ അംഗവും കാനഡ റീജിയൺ ട്രഷററുമായ ലൈജു ജോർജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ ബേബി തരിയത്ത് ഓഡിറ്റിങ്ങ് റിപ്പോർട്ടും അവതരിപ്പിച്ചു.
അദ്ധ്യക്ഷൻ്റെ അനുവാദത്തോടെ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
തുടർന്ന് കാനഡ റീജിയൺ അഡ്വൈസറി ബോർഡിലേയ്ക്ക് തിരഞ്ഞെടുപ്പും നടന്നു. ഫാ. എബി മാത്യു, ഫാ. ബിനു, ഫാ. ജോസിസ്, ജെനു മഠത്തിൽ, എൽദോസ് യോയാക്കി, എബി, അജോയി, ജിൻസ്, ജിനു എന്നിവരെ തിരഞ്ഞെടുത്തു
അമേരിക്കയിൽ നിന്നുമെത്തിയ ഭദ്രാസന കൗൺസിൽ ട്രഷറർ ജോജി കാവനാൽ, കൗൺസിൽ അംഗം ജിൻസ് മാത്യുവും എന്നിവർ യോഗത്തിൻ്റെ മുഖ്യ നിരീക്ഷകരായിരുന്നു.
പരിശുദ്ധ സഭയുടെ കാനഡയിലെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ അനുയോജ്യമായ പദ്ധതികൾ ദൈവത്തിൽ ആശ്രയിച്ച് ക്രമീകരിക്കണമെന്ന് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത യോഗത്തിൽ ഓർമ്മിപ്പിച്ചു.
കാനഡയുടെ വിവിധ മേഖലകളിലെ പള്ളികളിൽ നിന്നും നിരവധി പ്രതിനിധികൾ സംബന്ധിച്ചു. സംഘാടക സമിതിയ്ക്ക് വേണ്ടി കൗൺസിൽ മെമ്പർ ജെനു മഠത്തിൽ സംസാരിച്ചു.




മിസ്സിസാഗയിലെ സെൻ്റ് പീറ്റേഴ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഈ യോഗം വളരെ പ്രധാനപ്പെട്ടതായി തോന്നുന്നു. അതിഭദ്രാസനാധിപൻ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്ന ഈ യോഗം സഭയുടെ ഐക്യത്തിനും വളർച്ചയ്ക്കും വേണ്ടി നടന്നതായി കാണാം. ജെറുസലേം മർത്തമറിയം പള്ളിയുടെ വികാരി ഫാ. വി.വി പൗലോസ് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കാനഡയിലെ സഭയുടെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ പദ്ധതികൾ ക്രമീകരിക്കണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചത് എത്രയോ പ്രധാനമാണ്. ഈ യോഗത്തിൽ നിരവധി പ്രതിനിധികൾ പങ്കെടുത്തത് സഭയുടെ ഐക്യത്തിന് ഒരു നല്ല സൂചനയാണ്. ഈ യോഗത്തിന്റെ ഫലങ്ങൾ സഭയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്ന് നിങ്ങൾ എന്താണ് കരുതുന്നത്?