കൊച്ചി ● കോതമംഗലം ചെറിയ പള്ളിയിലേക്കുള്ള കാൽനട തീർത്ഥയാത്ര സംഘത്തിൽ അംഗമായിരുന്ന കരിങ്ങാച്ചിറ തേവറാനിക്കൽ (നാരേകാട്ട്) ജോർജ് ടി.പി. നിര്യാതനായി.
ഒക്ടോബർ രണ്ടിന് കരിങ്ങാച്ചിറയിൽ നിന്നും പുറപ്പെട്ട തീർത്ഥയാത്രയിൽ അംഗമായിരുന്നു. വരിക്കോലിക്ക് സമീപം ദേശീയപാതയിൽ നടന്നു പോകുകയായിരുന്ന ജോർജിനെ പിറകിൽ നിന്നും വന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആയിരുന്നു അന്ത്യം.
ഇന്ന് വൈകിട്ട് മൃതദേഹം കരിങ്ങാച്ചിറ ഇരുമ്പനത്തുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (9-ാം തീയതി ബുധനാഴ്ച) രാവിലെ 9 മണിക്ക് ഭവനത്തിലെ (കരിങ്ങാച്ചിറ-ഇരുമ്പനം) ശുശ്രൂഷകൾക്ക് ശേഷം11 മണിക്ക് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ.
ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…