പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ഗായകസംഘത്തിലെ സജീവ അംഗവുമായ സാനിയ സാജൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
പിറവം വെള്ളൂക്കാട്ടിൽ സാജൻ വി. സ്കറിയയുടെയും ഡാൽവി സാജന്റെയും മകളായ സാനിയ മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനിയാണ്. അക്കാദമിക രംഗത്തെ മികവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
ഇതിനു മുൻപും സാനിയ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ.) നടത്തിയ ജെ.എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.
സാനിയയുടെ ഈ അഭിമാന നേട്ടത്തിൽ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആൻസെൻ എൽദോ സാജൻ സഹോദരനാണ്.
