
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ദൈവാലയമായ ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുന്നു. സ്ഥലത്ത് സംഘാർഷാവസ്ഥ തുടരുകയാണ്. പ്രതിസന്ധി അനുഭവിക്കുന്ന ഓടക്കാലി ദൈവാലയം പ്രാർത്ഥനയോടെ സംരക്ഷിക്കുവാൻ എല്ലാ പള്ളികളിൽ നിന്നും പ്രത്യേകിച്ച് സമീപ ഇടവക അംഗങ്ങൾ, സഭാ സമിതി അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ തുടങ്ങി തങ്ങളാൽ കഴിയുന്ന ഏവരും രാവിലെ 10 മണിക്കു മുമ്പായി കടന്നു വന്ന് സത്യവിശ്വാസ സംരക്ഷണത്തിനായി ഒരുമയോടെ ചേർന്നു നിൽക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
ദൈവാലയം സംരക്ഷിക്കപ്പെടുവാൻ ഇടവക വിശ്വാസികളോടൊപ്പം നമുക്കും പ്രാർത്ഥനയോടെ അണിചേരാം. സത്യവിശ്വാസ സംരക്ഷണത്തിനായി കൈകോർക്കാം.
#JusticeForJacobites
