കൊച്ചി ● ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഐ.ബി.ആർ അചീവർ എന്ന ടൈറ്റിലും കിഡ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലോക റെക്കോർഡുംനേടി എഫ്രേം യുഹാനോൻ ജോർജി എന്ന രണ്ടരവയസ്സുകാരൻ.
ഇംഗ്ലീഷ്, സുറിയാനി അക്ഷരങ്ങൾ, വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ എന്നിവ കാണാതെ പറഞ്ഞും പക്ഷികൾ, മൃഗങ്ങൾ, നിറങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഐ.ബി.ആർ അചീവർ എന്ന പദവി നേടിയത്.
5 മിനിറ്റ് 20 സെക്കൻഡിൽ 90 ഇനങ്ങൾ തിരിച്ചറിഞ്ഞ് കിഡ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലോക റെക്കോർഡും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കൻ. മസ്കറ്റ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോർജി ജോൺ കട്ടച്ചിറയുടെയും മേഘാ തങ്കച്ചന്റെയും മകനാണ് എഫ്രേം.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിനം
പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ…