ബെയ്റൂട്ട് ● മൂവാറ്റുപുഴ മേഖലയുടെ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ച് അനുഗ്രഹം തേടി.
ലബനോനിലെ അച്ചാനെയിൽ സ്ഥിതി ചെയ്യുന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവ അനുഗ്രഹവും ആശീർവാദവും നൽകി.
സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസസാക്ഷ്യത്തിനും അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ശുശ്രൂഷകൾ ഫലപ്രദമാകട്ടെയെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ആശംസിച്ചു. കൂടിക്കാഴ്ചയിൽ മറ്റു മെത്രാപ്പോലീത്തന്മാരും സന്നിഹിതരായിരുന്നു.






