പുത്തന്‍കുരിശ് ● ആകമാന സുറിയാനി സഭയുടെ തലവന്‍ പരി. മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ 2026 നവംബര്‍ മാസം 11-ാം തീയതി തന്റെ മലങ്കരയിലെ ശ്ലൈഹീക സന്ദര്‍ശനം ആരംഭിച്ചു. നവംബര്‍ 12, 13 തീയതികളിലായി വി. മൂറോന്‍ കൂദാശ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. പരി. സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ മലങ്കര അസ്സോസിയേഷനും, തുടര്‍ന്ന് പൊതുസമ്മേളനവും പരി. പാത്രിയര്‍ക്കീസ് ബാവായുടേയും, ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും, ആകമാന സുറിയാനി സഭയിലെ അറുപതില്പരം മെത്രാപ്പോലീത്താമാരുടെയും, 1200-ല്‍ പരം വൈദീകരുടേയും, 4100-ഓളം പ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. പൊതുസമ്മേളനം ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് ഉത്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ വച്ച് ശ്രേഷ്ഠ ബാവാ പുരസ്ക്കാരം പത്മഭൂഷണ്‍ ഭരത് മമ്മൂട്ടിയ്ക്ക് സമ്മാനിച്ചു.
1876-ല്‍ പരി. മുളന്തുരുത്തി സുന്നഹദോസ് നടന്ന മുളന്തുരുത്തി മര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വച്ച് നവംബര്‍ 14-ാം തീയതി പരി. പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയിലും, ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും ആകമന സുറിയാനി സഭയിലെ അറുപതില്പരം മെത്രാപ്പോലീത്താമാരുടെയും സാന്നിദ്ധ്യത്തിലും ആകമാന സുന്നഹദോസും സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി എന്നിവയുടെ യോഗവും ചേരുകയുണ്ടായി.
പരി ചാത്തുരുത്തില്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 125-ാം മത് ഓര്മ്മപ്പെരുന്നാളി നോടനുബന്ധിച്ചുള്ള ശതോത്തര സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പരി. പാത്രിയര്‍ക്കീസ് ബാവാ നിര്‍വ്വഹിച്ചു. കോതമംഗലം മര്‍ത്തോമ ചെറിപള്ളിയില് സന്ധ്യാപ്രാര്‍ത്ഥനയും, കോതമഗലം മോര് ബസേലിയോസ് ദന്തല്‍ കോളേജിന്റെ സില്‍വര്‍ ജൂബിലിയുടെ ഉദ്ഘാടനവും, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വി.കുര്‍ബ്ബാനയും, റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്ച്ചപള്ളിയുടെ വി. മൂറോന്‍ അഭിഷേക കൂദാശയും നിര്‍വ്വഹിച്ച് സഭാ മക്കള്‍ക്ക് ശ്ലൈഹീക വാഴവ്ുകള് നല്കി ഒരാഴ്ചത്തെ മലങ്കര സന്ദര്‍ശനം പൂര്‍ത്തിയാക്കി പരി. പാത്രിയര്‍ക്കീസ് ബാവാ തിങ്കളാഴ്ച രാവിലെ 9.40 നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലെബനോനിലേക്ക് മടങ്ങിപ്പോയി. സഭാ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിരവധി പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയാണ് പരി. പാത്രിയര്‍ക്കീസ് ബാവാ മടങ്ങിയത്.
പരി. പാത്രിയര്‍ക്കീസ് ബാവായെ യാത്ര അയക്കുന്നതിന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ, കുര്യാക്കോസ് മോര് ദിയസ്ക്കോറസ്, ഗീവര്‍ഗ്ഗീസ് മോര് അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, മാത്യൂസ് മോര് അഫ്രേം, ഏലിയാസ് മോര് അത്താനാസിയോസ്, ആയൂബ് മോര് സില്‍വാനോസ്, ഐസക്ക് മോര് ഒസ്താത്തിയോസ്, മാത്യൂസ് മോര് അന്തിമോസ്, മര്‍ക്കോസ് മോര് ക്രിസ്റ്റഫോറസ്, എന്നീ മെത്രാപ്പോലീത്താമാരും, സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, സഭാ വര്‍ക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

