നെടുമ്പാശേരി • സഭാ തർക്കത്തിൽ ചർച്ചകൾ അനിവാര്യമാണെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. 6 ദിവസത്തെ മലങ്കര സന്ദർശനത്തിനു ശേഷം മടങ്ങവേ കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബാവ.
സഭകൾ തമ്മിൽ തുറന്ന മനസ്സോടെയുള്ള ചർച്ചകൾ തുടരണം. സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി മറുവിഭാഗവുമായും എല്ലാവരുമായും കൂടിക്കാഴ്ച നടത്താൻ ഹൃദയവും കരങ്ങളും എപ്പോഴും തുറന്നുതന്നെ ഇരിക്കുന്നു.
സന്ദർശനത്തിന് ക്രമീകരണങ്ങളൊരുക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കും സഭാ ഭാരവാഹികൾക്കും ബാപ നന്ദി പറഞ്ഞു.
ബാവായെ യാത്രയാക്കാൻ ശ്രേഷ്ഠ ബാവായ്ക്കു പുറമേ കുര്യാക്കോസ് മാർ ദിയസ്കോറസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. മാത്യുസ് മാർ അന്തിമോസ്, എൽദോ മാർ തീത്തോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂ സ് മാർ അപ്രേം, ഐസക് മാർ ഒസ്താത്തിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, മർക്കോസ് മാർ ക്രിസ്റ്റഫോറസ് എന്നിവരും വൈദിക ട്രസ്റ്റി ഫാ. ജോർജ് കട്ടച്ചിറ, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി.മാത്യു, വർഗീ സ് അരീക്കൽ കോറെപ്പിസ്കോപ്പ തുടങ്ങിയവരും എത്തിയിരുന്നു.



