മണർകാട് ● അപൂർവ ജനിതക രോഗമായ എസ്.എം.എ ബാധിച്ച കോഴിക്കോട് സ്വദേശിക .ളായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സഹാ .യം അഭ്യർഥിച്ചു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ.
കോഴിക്കോട് കല്ലുരുട്ടിയിലെ സ്പൈനൽ മസ്കൂലർ അട്രോഫി ബാധിതരായ ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്നു സഹോദരങ്ങൾ ക്കു വേണ്ടിയാണു മണർകാട് കത്തീഡ്രലിലെ അനുഗ്രഹപ്രഭാഷണത്തിൻ്റെ തുടക്കത്തിൽ ബാവാ വിശ്വാസികളുടെ സഹായം തേടിയത്.
രണ്ടു വയസ്സിനുള്ളിൽ ശസ്ത്രക്രിയ നടത്ത ണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചി കിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കോടിക്ക ണക്കിനു രൂപ ആവശ്യമാണ്. ഇതുവരെ തൂക സമാഹരിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയി ട്ടില്ല. വിശ്വാസികൾ സഹായാഹ്വാനത്തോട് അനുകൂലമായി പ്രതികരിക്കണമെന്ന് പാത്രി യർക്കീസ് ബാവാ അഭ്യർഥിച്ചു.
തുക സമാഹരിക്കുന്നതിന് ശ്രേഷ്ഠ ബസേ ലിയോസ് ജോസഫ് കാതോലിക്കാബാവാ നേതൃത്വം നൽകുമെന്നും തൻ്റെ വിഹിതം ആദ്യ മേ കൈമാറുമെന്നും പാത്രിയർക്കീസ് ബാവാ അറിയിച്ചു. സഭയുടെ എല്ലാ വെബ്സൈറ്റുകളി ലും ധനസമാഹരണത്തിനു ക്രമീകരണം ഒരു ക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായും വ്യക്തമാക്കി.