നീറാംമുകൾ ● കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. പത്രോസ് പാണ്ടാലിൽ (85) കർത്താവിൽ നിദ്ര പ്രാപിച്ചു.
കബറടക്ക ശുശ്രൂഷകൾ ഒക്ടോബർ 7 ബുധൻ ഇടവകയായ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെയും അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിലായിരിക്കും ശുശ്രൂഷകൾ.
ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് 3.30-ന് പ്രാരംഭ ശുശ്രുഷ കോലഞ്ചേരി മെഡിക്കൽ മിഷനിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിക്കും. 4.30-ന് വിലാപയാത്ര പുറപ്പെടും, 5.30-ന് വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 6-ന് ഒന്നാം ശുശ്രൂഷയും 6.30-ന് രണ്ടാം ശുശ്രൂഷയും നടക്കും.
വൈകിട്ട് 7-ന് ഭൗതികശരീരം വെണ്ണിക്കുളത്തെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സന്ധ്യാനമസ്കാരവും 7.30-ന് മൂന്നാം ശുശ്രൂഷയും 8-ന് നാലാം ശുശ്രൂഷയും 8.30-ന് അഞ്ചാം ശുശ്രൂഷയും നടക്കും.
ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥനയും 7-ന് നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാനയും നടക്കും. രാവിലെ 11-ന് ആറാം ശുശ്രൂഷയും 11.30-ന് ഏഴാം ശുശ്രൂഷയും ഉച്ചയ്ക്ക് 1.30-ന് ഭവനത്തിൽ എട്ടാം ശുശ്രൂഷയും നടക്കും.
ഉച്ചയ്ക്ക് 2.30-ന് ഭവനത്തിൽ നിന്ന് വിലാപയാത്ര ആരംഭിച്ച് തിരുവാണിയൂർ നടുകുരിശ്, കൊടകുത്തി, തോട്ടത്തിമല വഴി നീറാംമുകൾ കത്തീഡ്രലിലേക്ക് നീങ്ങും. വൈകിട്ട് 3-ന് കൊടകുത്തി സെന്റ് ജോൺസ് ചാപ്പലിൽ നഗരികാണിക്കൽ നടക്കും. 3.30-ന് നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.
വൈകിട്ട് 4-ന് കത്തീഡ്രലിൽ സമാപന ശുശ്രൂഷകൾ നടക്കും. തുടർന്ന് കബറടക്കം നടത്തപ്പെടും.
ഭാര്യ: കൂട്ടാശേരിൽ ഏലിയാമ്മ. മക്കൾ: ജയ്സൺ (യുഎഇ), പോൾസൺ (ഓസ്ട്രേ ലിയ), ജോസൺ. മരുമക്കൾ: ജിനി (യുഎഇ), മിനി (ഓസ്ട്രേലിയ), ജിൻസി.

