കോലഞ്ചേരി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനത്തിൽ കടമറ്റം മോർ ഗീവർഗീസ് ക്രിസ്ത്യൻ അസ്സോസിയേഷൻ നിർമ്മിക്കുന്ന പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി.
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ശിലാസ്ഥാപനം നിർവഹിച്ചു.
വി.പി. സജീന്ദ്രൻ എം.എൽ.എ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വികാരിമാരായ ഫാ. മനോജ് വർഗീസ്, ഫാ. ഡെയ്ൻ മാത്യു പെരുഞ്ചിറയിൽ, മുൻ വികാരിമാരായ ഫാ. പോൾ പടിഞ്ഞാറേതിൽ, ഫാ. പൗലോസ് പുതിയാമഠത്തിൽ ഫാ. ജോർജ് കളപ്പുരയിൽ, ഫാ. ഷിബിൻ പോൾ പെരുമ്പാട്ട്, ഫാ. ഷാജി മേപ്പാടത്ത്, ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. വർഗീസ് ചെങ്ങനാട്, ഫാ. ബൈജു ഇലത്തിക്കാട്ടിൽ ഫാ. ജിബി ഇച്ചിക്കോട്ടിൽ, ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. പൗലോസ് ഞാറ്റുംകാലായിൽ, ഫാ. എൽദോസ് മണപ്പാട്ടേൽ, ഫാ. ജോയി പാറനാൽ, ഫാ. ഏലിയാസ് തുരുത്തേൽ, ഫാ. ഐസക് കരിപ്പാൽ, ഫാ. ജോർജ് ചേന്നോത്ത്, ഫാ. എമിൽ കുര്യൻ, ഫാ. അരുൺ ബേസിൽ റോയി, ഫാ. ഏലിയാസ് മാരിയിൽ എന്നിവർ സംബന്ധിച്ചു. ട്രസ്റ്റി സി.കെ. യൗനാച്ചൻ, അസ്സോസിയേഷൻ പ്രസിഡൻ്റ് മനോജ് മാത്യുസ്, സെക്രട്ടറി ഷിബു വർഗീസ്, വൈസ് പ്രസിഡന്റ് ബാബു വർഗീസ് എന്നിവർ നേതൃത്വം നൽകി.

