
അയർലൻഡ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിലെ 2025 – 2027 വർഷത്തെ ഭരണസമിതി ചുമതലയെറ്റു. അയർലൻഡ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന തല പള്ളി പ്രതിപുരുഷ യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. ജോബിമോൻ സ്കറിയ, വൈസ് പ്രസിഡന്റായി ഫാ. ജിനോ ജോസഫ്, ട്രസ്റ്റിയായി സുനിൽ എബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ജെയ്മോൻ മർക്കോസ്, ജോയിന്റ് ട്രസ്റ്റിയായി ജിബി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കൗൺസിൽ അംഗങ്ങളായി സന്തീപ് കല്ലുങ്കൽ, പോൾ കെ. പീറ്റർ, സ്കറിയ ഈപ്പൻ, ബിൻസൺ പി. ഷാജി, സാൻജോ പാടശ്ശേരി, അജി ഉമ്മൻ, റെജി ജോൺ, സോബിൻ മാത്യുസ്, റോജു വർഗീസ്, ബേസിൽ എൽദോസ്, ഫാ. പീറ്റർ വർഗീസ്, ഫാ. ജെനി ആൻഡ്രുസ്, ഫാ. ജോജോ ജോസഫ്, ഫാ. ബിജോയ് കരിക്കുഴിയിൽ, ഫാ. ബിബിൻ ബാബു, ഫാ. ഡിവിൻ കുര്യാച്ചൻ, ബിനു ബി. അന്തിനാട്ട്, ഓഡിറ്റേഴ്സായി ബിൻസൺ വി.എ, ജിയോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
