
ഷാർജ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല 2024-25 വർഷത്തെ വാർഷിക പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻ്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു.
യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, കണക്കും ഓഡിറ്റും അവതരിപ്പിച്ചു. തുടർന്ന് മേഖലയുടെ 2025 – 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് : ഫാ. ബിനു അമ്പാട്ട്, വൈദിക പ്രതിനിധി : ഫാ. സിബി ബേബി, സെക്രട്ടറി : സന്ദീപ് ജോർജ്, ട്രസ്റ്റി : എൽദോ പി. ജോർജ്, ഓഡിറ്റർ : വിൽസൺ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. പള്ളി പ്രതിപുരുഷ യോഗത്തിന് മുന്നോടിയായി യു.എ.ഇ മേഖലയുടെ വൈദിക ധ്യാനവും ഷാർജ സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്നിരുന്നു.
മേഖലയിലെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ. സജി കാരാവള്ളിൽ, ഫാ. ടോംസൺ പൂവണ്ണത്തിൽ, ഫാ. എൽദോസ് കാവാട്ട് എന്നീ വൈദികർക്ക് യാത്രയയപ്പ് നൽകി. മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വൈദികരും, പള്ളി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



