
കർണാടക ● പുതുക്കി പണിത കക്കിഞ്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും, വാർഷിക പെരുന്നാളും നടന്നു. പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ്, ഹൊണവാർ മിഷൻ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ പ്രധാന കാർമികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്.
തുടർന്ന് വി. കുർബ്ബാന, പ്രസംഗം, ആശീർവ്വാദം, അനുമോദന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടന്നു. വികാരി ഫാ. കുര്യാക്കോസ് കവണാട്ടേൽ, ട്രസ്റ്റി ജോസഫ് മത്തായി, സെക്രട്ടറി രാജു അബ്രഹാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



