പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ഒക്ടോബർ 23, 24 (വെള്ളി, ശനി) തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്നവർ ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 8.30-ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. 1500 രൂപയാണ് കോഴ്സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും ഹാജറാക്കണം. ദൂരെ സ്ഥലങ്ങളിൽ നിന്നു എത്തുന്നവർക്കായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
ഫോൺ: 0484 2732804, 9778364412, 9946531602
കോഴ്സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
