കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ യൽദോ, എൽദോസ്, ബേസിൽ എന്നീ പേരുകൾ മാമോദീസാ പേരായോ ഔദ്യോഗിക പേരായോ ഉള്ളവരുടെ സംഗമം ‘SYNAXIS – 2026’ സംഘടിപ്പിക്കുന്നു. ഡിസംബർ 12 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ, വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം മാർ ബേസിൽ കൺവെൻഷൻ സെന്ററിലാണ് സംഗമം നടക്കുന്നത്.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗമദിവസം മെമെന്റോ വിതരണം ചെയ്യും. സംഗമത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് നിർബന്ധമായും ബാഡ്ജ് കൈപ്പറ്റി ധരിക്കേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പള്ളി ഓഫീസിന് സമീപമുള്ള കൗണ്ടറിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ 2026 ഡിസംബർ 8-ന് രാത്രി 9 മണിക്ക് അവസാനിക്കും.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം:
🔗 https://tally.so/r/2jjB1V
കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.marthomacheriapally.com

