കടമറ്റം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ശിലാസ്ഥാപന ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു.
എം.ജെ.എസ്.എസ്.എ വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. മനോജ് വർഗീസ്, ഫാ. ഡെയിൻ മാത്യു, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. എമിൽ കുര്യൻ, എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എൽദോ ഐസക്, ഭദ്രാസന ഡയറക്ടർ എ.വി. തങ്കച്ചൻ, സെക്രട്ടറി കെ.പി. സാജു, കോലഞ്ചേരി മേഖലാ ഡയറക്ടർ ബാബു പോൾ, സെക്രട്ടറി കെ.വി. എൽദോ, പിറവം മേഖലാ ഡയറക്ടർ കെ.ഐ. ജോയ്, സെക്രട്ടറി ഇ.എ. റെജി, മുൻ ജനറൽ സെക്രട്ടറിമാരായ എം.ജെ. മാർക്കോസ്, ജോയ് പി. ജോർജ്, കെ.പി. കുര്യാക്കോസ്, സി.കെ. യൗനാച്ചൻ, മനോജ് മാത്യൂസ്, ഷിബു വർഗീസ് എന്നിവർ നേതൃത്വം നൽകി.


