തിരുവനന്തപുരം ● പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി രൂപീകരിച്ച ‘ഒരുമ’ കൂട്ടായ്മയ്ക്ക് തുടക്കമായി. കൂട്ടായ്മയുടെ ഉദ്ഘാടനം തിരുവനന്തപുരം മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിച്ചു. ഡീക്കൻ റോബിൻ ചാപ്ലെയിൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഷെവലിയാർ ഡോ. കോശി എം. ജോർജ്, ഇടവക ട്രസ്റ്റി ചെറിയാൻ തോമസ്, വനിതാ സമാജം ഭാരവാഹികളായ എലിസബത്ത് ഏബ്രഹാം, മെഴ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു.
