ബെൽജിയം ● യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റിന്റെ വൈദിക സമ്മേളനം ബെൽജിയത്തിലെ ബ്രൂഗസിൽ നടന്നു. പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിലാണ് സമ്മേളന പരിപാടികൾ നടന്നത്.
സമ്മേളനത്തിന്റെ സമാപനദിനമായ ഗെന്റിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കുശേഷം ബെൽജിയം കോൺഗ്രിഗേഷനെ ‘മോർ ഗ്രിഗോറിയോസ്’ എന്ന പേരിൽ നാമകരണം ചെയ്ത് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹിച്ചു.
യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വൈദികരും ബെൽജിയത്തിലെ വിശ്വാസിസമൂഹവും വിശുദ്ധ കുർബ്ബാനയിൽ
പങ്കുചേർന്നു.







