തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ വൈദിക സെക്രട്ടറിയായി ഫാ. പോപ്സൺ വർഗീസിനെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ കമ്മിറ്റി യോഗത്തിലാണ് ഫാ. പോപ്സൺ വർഗീസിനെ വൈദിക സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെയും കഴക്കൂട്ടം യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെയും വികാരിയായി ശുശ്രൂഷ നിർവഹിച്ചുവരുന്ന ഫാ. പോപ്സൺ വർഗീസ്, തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ അഡ്മിനിസ്ട്രേറ്ററായും സേവനം അനുഷ്ഠിച്ചുവരുന്നു.
തിരുവനന്തപുരം മേഖലയുടെ വൈദിക പ്രവർത്തനങ്ങളുടെ ഏകോപനത്തിലും വിവിധ ആത്മീയ-സഭാ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിലും പുതിയ ചുമതലയിൽ അദ്ദേഹം നേതൃത്വം നൽകും.
