ജർമനി ● മലങ്കര സിറിയക് ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ 2026-2028 പ്രവർത്തന വർഷത്തേക്കുള്ള കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭദ്രാസന സെക്രട്ടറിയായി വന്ദ്യ ജോഷ്വാ റമ്പാൻ, ജോയിന്റ് സെക്രട്ടറിയായി അബ്രഹാം വർഗീസ്, ട്രഷററായി ബേസിൽ തോമസ്, ഓഡിറ്ററായി ഡിപിൻ പോൾ, പി.ആർ.ഒ യായി ജേക്കബ് ഷാജി എന്നിവരെ തെരഞ്ഞെടുത്തു
സൺഡേ സ്കൂൾ വൈസ് പ്രസിഡന്റായി വന്ദ്യ ജോഷ്വാ റമ്പാൻ, വനിതാ സമാജം വൈസ് പ്രസിഡന്റായി ഫാ. എൽദോസ് വട്ടപ്പറമ്പിൽ, യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റായി ഫാ. അബ്രഹാം കുര്യൻ എന്നിവരെയും നിയമിച്ചു.
സഭയുടെ വളർച്ചയ്ക്കും ഭദ്രാസനത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആശംസിച്ചു. യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
