കുരിയച്ചിറ ● തൃശ്ശൂർ ഭദ്രാസനത്തിന് കീഴിൽ കുരിയച്ചിറയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ പുതിയ ഇടവകയ്ക്ക് തുടക്കമായി. തൃശ്ശൂർ നഗരത്തിൽ സഭയ്ക്ക് സ്വന്തമായി ഒരു ആരാധന ക്രമീകരണം വേണമെന്ന വിശ്വാസികളുടെ ദീർഘനാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമായതെന്ന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
താത്കാലികമായി സ്വന്തമായി ദൈവാലയം സ്ഥാപിക്കുന്നവരെ കൽദായ സുറിയാനി സഭയുടെ കുരിയച്ചിറ മാർ ഔദീശോ പള്ളിയിലാണ് ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. മെയ് 3-ന് വൈകിട്ട് 6 മണിക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ച് ഇടവകയ്ക്ക് തുടക്കം കുറിച്ചു.
മെയ് 10 ഞായർ മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന 8.30-ന് വിശുദ്ധ കുർബ്ബാന നടത്തപ്പെടുമെന്ന് ഫാ. രാജു മർക്കോസ്, സജി പോൾ മാടശ്ശേരി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9946009292, 9846022988 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

