തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയിലെ ഭക്ത സംഘടനകളുടെ പ്രഥമ സംയുക്ത യോഗം തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മേഖലയിലെ വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികളുമായി മെത്രാപ്പോലീത്ത സംവദിക്കുകയും തുടർന്ന് മേഖലാ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
യൂത്ത് അസോസിയേഷൻ :
വൈസ് പ്രസിഡന്റ് – ഫാ. ജോജി വർഗീസ്,
അത്മായ വൈസ് പ്രസിഡന്റ് – ശ്രീ. റെനി പോൾ റോയ്, സെക്രട്ടറി – ഡോ. റിയാ സൂസൻ തോമസ്, ജോയിന്റ് സെക്രട്ടറി – ശ്രീ. എബി, ട്രഷറർ – ശ്രീ. തോമസ് ചെറിയാൻ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
മർത്തമറിയം വനിതാ സമാജം :
വൈസ് പ്രസിഡന്റ് – ഫാ. പോപ്സൺ വർഗീസ്, അത്മായ വൈസ് പ്രസിഡന്റ് – ശ്രീമതി എലിസബത്ത് എബ്രഹാം, സെക്രട്ടറി – ശ്രീമതി ലാലമ്മ സക്കറിയ, ജോയിന്റ് സെക്രട്ടറി – ശ്രീമതി സാറാമ്മ ജേക്കബ്, ട്രഷറർ – ശ്രീമതി റോഷിനി ചെറിയാൻ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
എൽഡേഴ്സ് ഫോറം :
വൈസ് പ്രസിഡന്റ് – ഫാ. പോപ്സൺ വർഗീസ്, അത്മായ വൈസ് പ്രസിഡന്റ് – ശ്രീ. കെ.പി. ജേക്കബ്, സെക്രട്ടറി – ശ്രീ. ബെന്നി വർഗീസ്, ജോയിന്റ് സെക്രട്ടറി – ഷെവ. അലക്സാണ്ടർ, ട്രഷറർ – ഡോ. എൽദോ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സൺഡേ സ്കൂൾ :
വൈസ് പ്രസിഡന്റ് – ഫാ. സാം ജോർജ് മാത്യു, അത്മായ വൈസ് പ്രസിഡന്റ് – ശ്രീ. വർഗീസ് ജേക്കബ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ – ശ്രീമതി അനു റോണി, ഡിസ്ട്രിക്ട് സെക്രട്ടറി – ശ്രീമതി സാമന്ത സൂസൻ മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
തുടർന്ന് തിരുവനന്തപുരം മേഖലയുടെ വിവിധ ഭക്ത സംഘടനകളുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ അവലോകനം ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.
