കൽക്കാജി ● ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം കൽക്കാജി സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ്
മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി ഇരുന്നൂറിലധികം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
ഡൽഹി മാർത്തോമാ സെമിനാരി പ്രിൻസിപ്പാൾ റവ. മാത്യു മുതലാളി സെമിനാറിന് നേതൃത്വം നൽകി. സമാജം വൈസ് പ്രസിഡന്റ് ഫാ. എൽദോസ് കാവാട്ട്, സെക്രട്ടറി അനിറ്റ എൽദോസ്, ട്രസ്റ്റി ഫിറ്റ്സി ബിജു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.


