ആരക്കുന്നം ● കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. മെയ് 6 വരെ നടക്കുന്ന പ്രധാന പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വിശുദ്ധ കുർബ്ബാനാനന്തരം വികാരി ഫാ. ഷാജി മാമൂട്ടിൽ കൊടി ഉയർത്തി. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന, സൺഡേ സ്കൂൾ വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.
പെരുന്നാൾ ദിവസമായ ഇന്ന് മെയ് 5 ചൊവ്വ
രാവിലെ 7-ന് വി. കുർബ്ബാന നടന്നു. വൈകിട്ട് 3.30-ന് പള്ളിസാധനങ്ങൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടക്കും. വൈകിട്ട് 4-ന് പള്ളിയിൽ നിന്നു പുറപ്പെടുന്ന പ്രദക്ഷിണം വിവിധ ചാപ്പലുകളിലെത്തി പ്രാർത്ഥനയ്ക്കു ശേഷം 10-ന് തിരികെ പള്ളിയിലെത്തും. തുടർന്ന് ആശീർവാദം നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ മെയ് 6 ബുധൻ രാവിലെ 7.45-ന് പ്രഭാത പ്രാർത്ഥന, 8.30-ന് നടക്കുന്ന വിശുദ്ധ അഞ്ചിൻമേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം,10.30-ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ, ലേലം എന്നിവ നടക്കും. വൈകിട്ട് 4-ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഷാജി മാമൂട്ടിൽ, സഹവികാരി ഫാ. റോണി രാജൻ, ചേലയ്ക്കാത്തടത്തിൽ, ട്രസ്റ്റിമാരായ മത്തായി എം.ജെ. മനേപ്പറമ്പിൽ, ബോബി പോൾ തടത്തിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഫേസ്ബുക്ക് പേജ് (https://www.facebook.com/JSCNews), യൂട്യൂബ് ചാനൽ (https://www.youtube.com/JSCNewsLive) എന്നിവയിലൂടെ കാണാവുന്നതാണ്.
