കോതമംഗലം ● വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയിൽ എത്തിയ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ ഇടവക വിശ്വാസികളും വൈദികരും ട്രസ്റ്റിമാരും ചേർന്ന് വരവേറ്റു.
ധൂപപ്രാർഥന നടത്തിയ ബാവ പരിശുദ്ധ മാതാവിന്റെ വിശുദ്ധ സൂനോറോ വണങ്ങി വിശ്വാസികളെ ആശീർവദിച്ച് അനുഗ്രഹിച്ചാണ് മടങ്ങിയത്.










