വിലവൂർക്കോണം ● കൊല്ലം ഭദ്രാസനത്തിലെ വിലവൂർക്കോണം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ദൈവാലയത്തിന്റെ പ്രധാന കട്ടള (ആനവാതിൽ) കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സ്ഥാപിച്ചു.
വികാരി ഫാ. പോൾ മാത്യു നല്ലില, വന്ദ്യ ഗീവർഗീസ് കോണത്ത് കോറെപ്പിസ്കോപ്പ, ട്രസ്റ്റ് ചെയർമാൻ കെ.ജി. തോമസ്, ട്രസ്റ്റി ഷാജൻ ജോർജ്, സെക്രട്ടറി കെ.സി. ചാക്കോ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ഫാ. പുന്നൂസ് തരകൻ, ഫാ. പോപ്സൺ വർഗീസ്, ഫാ. പ്രിൻസ് പൊന്നച്ചൻ, ഫാ. സഞ്ജയ് ബാബു, ഫാ. പ്രജീഷ് പപ്പൻ എന്നിവർ സന്നിഹിതരായി.




