പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കൈലോലി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ 43-ാമത് ഓർമ്മപ്പെരുന്നാൾ മേയ് 6, 7 തീയതികളിൽ നടക്കും.
മേയ് 6 ബുധൻ രാവിലെ 7- ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന, വൈകിട്ട് 4.30-ന് വാദ്യമേളങ്ങൾ, 5.30-ന് കൊടി ഉയർത്തൽ, 6.30-ന് സന്ധ്യാപ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് 7-ന് ഫാ. ജിബിൻ കുര്യൻ പെരുന്നാൾ സന്ദേശം, 8-ന് പ്രദക്ഷിണം,10-ന് ആശീർവാദം നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ മേയ് 7 വ്യാഴാഴ്ച രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8 മണിക്ക് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. 9.30-ന് പ്രസംഗം, 10-ന് ഉൽപന്നലേലം, 10.40-ന് പ്രദക്ഷിണം (മണലിൽത്തടം പന്തലിലേക്ക്), 11.10-ന് ആശീർവാദം, തുടർന്ന് നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഡോ. എം.വി. ഏലിയാസ് മാരിയിൽ, പെരുന്നാൾ കമ്മിറ്റി കൺവീനർ ഷാജി കുടിയിരിക്കൽ, ട്രസ്റ്റി റോയി തോമസ് തളിയാപറമ്പേൽ, ചാപ്പൽ കോ-ഓർഡിനേറ്റർ ജോർജ്ജ് എം.കെ മണപ്പാട്ടേൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
