
എറണാകുളം ● മാർത്തോമ്മാ സഭ എറണാകുളം സെന്റർ സന്നദ്ധ സുവിശേഷ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു.
എളംകുളം ജെറുസലേം മാർത്തോമ്മാ സുറിയാനി പള്ളിയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി. റവ. കെ.ജി ജോസഫ് അധ്യക്ഷനായി. എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എംഎൽഎ, വികാരി ജനറൽ റവ. പി.ടി. തോമസ്, ഗായിക മേഴ്സി മാത്യു, കെ.വി. പോൾ, റവ. ബിനു ജോൺ, സുലു തോമസ് എന്നിവർ പ്രസംഗിച്ചു.
