
തൃപ്പൂണിത്തുറ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃപ്പൂണിത്തുറ പൗരാവലി നാളെ (ജൂൺ 22 ഞായർ) സ്വീകരണം നൽകും. സ്റ്റാച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ വൈകിട്ട് 4 ന് എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വാദ്യ മേളങ്ങളോടെ വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും.
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പാലസ് ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡൻ്റ് എസ്. അനുജൻ പൗരാവലിയുടെ ഉപഹാരം സമർപ്പിക്കും.
പിറവം എം.എൽ.എ അനൂപ് ജേക്കബ്, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി അസി. വികാരി ഫാ. ആൻ്റണി ഫ്രാൻസിസ്, പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, തൃപ്പൂണിത്തുറ ജുമാ മസ്ജിദ് ഇമാം ഇബ്രാഹിം കാമിൽ സഖാഫി, സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ, കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ സാജു കെ.വി, ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, വാർഡ് കൗൺസിലർ ആന്റണി ജോ. വർഗീസ് എന്നിവർ പങ്കെടുക്കും.
