മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ ഭൗതികശരീരം ജൂൺ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മണർകാട് ആശുപത്രിയിൽനിന്ന് വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.
ജൂൺ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് നഗരികാണിക്കൽ, ദൈവാലയത്തിലെ സംസ്കാര ശുശ്രൂഷകൾ, അനുസ്മരണ സമ്മേളനം, കബറടക്ക ശുശ്രൂഷ എന്നിവ നടക്കും.
