മൂവാറ്റുപുഴ : നവീകരിച്ച റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നേർച്ച പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ആകമാന സുറിയാനി ഓർത്തോഡോക്സ് സഭയുടെ തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്നു.
ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായി ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗ്രബ്രിയേൽ മെത്രാപ്പൊലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരായ മോർ ദിയസ്കോറസ് കുര്യാക്കോസ്, മോർ അപ്രേം മാത്യൂസ്, മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ക്രിസ്സ്റ്റഫോറസ് മർക്കോസ്, എന്നിവർ കൂദാശ ശുശ്രൂഷകളിൽ സഹകാർമികരായി. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, ഇടവക വികാരിമാർ, പള്ളി ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.