
കോലഞ്ചേരി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കണ്ടനാട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നാളെ (ജൂൺ 8 ഞായർ) സ്വീകരണം നൽകും. സഭാ ഭാരവാഹികൾക്കും ഇതോടൊപ്പം സ്വീകരണവും ആദരിക്കലും നൽകും. നാളെ വൈകിട്ട് 5 ന് ശ്രേഷ്ഠ ബാവായെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ച് ആനയിക്കും.
ഭദ്രാസന ആസ്ഥാനമായ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിൽ വൈകിട്ട് 6 ന് അനുമോദന സമ്മേളനം നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി., അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ., മഴുവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേഖ മരിയ ബേബി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് ഉപഹാര സമർപ്പണം നടത്തും.
ശ്രേഷ്ഠ കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തും. സഭാ വൈദീക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പ്രസംഗിക്കും.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, വൈദീക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. ഷാജി മേപ്പാടത്ത്, ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, ഫാ. ഷിബിൻ പോൾ, ഫാ. ജിബി ചെങ്ങനാട്ടുകുഴി, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഫാ. സബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഫാ. എമിൽ കുര്യൻ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി സാബു നാരേക്കാട്ട്, സിനോൾ വി. സാജു, ബിനോയ് പി. ജോർജ്ജ്, ഡോയൽ എൽദോ റോയ്, ജിത്തു ജോർജ്ജ്, ജൂഡിൻ ജോയി, ഷിജു ലാൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ദൈവാലയങ്ങളിലെ പ്രതിനിധികൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
സ്വീകരണവും അനുമോദന സമ്മേളനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
