
നീലിമംഗലം ● കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക സ്ഥാപനത്തിൻ്റെ 110-ാം വാർഷികവും ഇടവക ദിനവും നാളെ (മെയ് 25 ഞായറാഴ്ച) നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും.
വാർഷിക പരിപാടികളും സ്വീകരണവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്യും.
