പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എം.ജെ.എസ്.എസ്.എ) കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കളായി സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള പരിശീലന ക്യാമ്പ് പുത്തൻകുരിശ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെട്ടു. എം.ജെ.എസ്.എസ്.എ വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പെരുമ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭി. ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
നവാഭിഷിക്തനായ അഭി. ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് എം.ജെ.എസ്.എസ്.എയുടെ സ്വീകരണവും അനുമോദനവും നൽകി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എൽദോ ഐസക് സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ കലോത്സവങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പി.വി. ജേക്കബ് ആമുഖ സന്ദേശം നൽകി. സെക്രട്ടറിമാരായ അഡ്വ. പി.ഐ. കുര്യാക്കോസ്, അവിനേഷ് തണ്ടാശ്ശേരിൽ, ട്രഷറർ എം.കെ. വർഗീസ്, മുൻ ജനറൽ സെക്രട്ടറിമാരായ ഷെവ. എം.ജെ. മർക്കോസ്, പി.വി. ഏലിയാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെവ. ടി.ടി. ജോയി, സി.പി. ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫാ. സി.യു. എൽദോസ് (ആരാധനാഗീതം), ഫാ. ജിജോ വർഗീസ് (പ്രസംഗം), ബിജു ജോൺ (സംഗീതം), അവിനേഷ് തണ്ടാശ്ശേരിൽ (ക്വിസ്, തങ്കവാക്യം) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. കലോത്സവ നടത്തിപ്പിൽ നടപ്പിലാക്കിയ വിവിധ മാറ്റങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിശീലനം നൽകുകയും ചെയ്തു. പരിശീലന പരിപാടിയിൽ 192 അധ്യാപകരുടെ സാന്നിധ്യം ശ്രദ്ധേയമായി.





