
പുത്തൻകുരിശ് ● കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ 80-ാം പിറന്നാൾ ആശംസകൾ നേർന്നു.
പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ കരുതലോടെ മുന്നോട്ട് നയിച്ച ദീർഘവീക്ഷണമുള്ള നേതാവാണ് പിണറായി വിജയനെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നേതൃശൈലി, നിശ്ചയദാർഢ്യത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ എന്നിവ കേരളത്തെ വികസനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.
സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ചേർത്തു നിർത്തി കേരളത്തെ വികസനത്തിലേക്ക് ഇനിയും നയിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു.
സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം കൈകൊണ്ട നീതിപൂർവ്വമായ നിലപാടുകൾക്ക് സഭയ്ക്കുള്ള നന്ദി അറിയിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
