
പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 13-ാം ഓർമ്മ ദിവസമായ നവംബർ 12 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര് മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്ഠ ബാവാ അനുസ്മരണവും നടത്തപ്പെടും. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
മേഖലയിലെ വൈദീകർ, കൗൺസിൽ അംഗങ്ങൾ, യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങൾ, കീഴില്ലം സെന്റ് തോമസ് ധ്യാനകേന്ദ്രം സിസ്റ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ധ്യാനം നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
