പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ആറാം ഓർമ്മദിവസമായ ഇന്ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു. വൈദികരും അനേകം വിശ്വാസികളും സംബന്ധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. എല്ലാ ദിവസങ്ങളിലും 12 മണിക്ക് ഉച്ച നമസ്കാരവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും രാവിലെ 5.30 ന് പാതിരാത്രി നമസ്കാരവും നടത്തപ്പെടും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.