അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീല ശുശ്രൂഷ നവംബർ 13 ന്

കോതമംഗലം ● യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയും അങ്കമാലി മേഖലാധിപനുമായ അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീലാ ശുശ്രൂഷ നവംബർ 13 ന് രാവിലെ 10 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടക്കും.

സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പുരോഹിതരുടെ രോഗ ശാന്തിക്കായി നടത്തപ്പെടുന്ന ശുശ്രൂഷയാണ് കന്തീല ശുശ്രൂഷ. 83 വയസ്സ് പിന്നിട്ട അഭിവന്ദ്യ പിതാവ് തന്റെ ആഗ്രഹപ്രകാരമാണ് കന്തീല ശുശ്രൂഷ സ്വീകരിക്കുന്നത്. ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്യും.

  • Related Posts

    ജനുവരി 18 : പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. സമാനതകലില്ലാത്ത പ്രതിസന്ധി…

    എം.ജെ.എസ്.എസ്.എ. ദേശീയ തലത്തിൽ നടത്തിയ 2024 ലെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 വാർഷീക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്‌കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ.) 2024 വർഷത്തെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് 98 മാർക്ക് ലഭിച്ച എൽഗ സാറ ജോമോൻ (സെന്റ് മേരീസ് പുതുപ്പാടി,…