യുഗാന്ത്യം; ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു; സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ

പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഒക്ടോബർ 31 വൈകിട്ട് 5.21 ന് കാലം ചെയ്തു.

ശ്രേഷ്ഠ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്നു.

നാളെ രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടര്‍ന്ന് 10.30 ന് കബറടക്കത്തിന്റെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരുന്നു.

തുടര്‍ന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദര്‍ശനം. നവംബര്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വി.കുര്‍ബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്കത്തിന്റെ സമാപന ശുശ്രൂഷ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളില്‍ നവംബര്‍ 1, 2 തീയതികളില്‍ അവിടുത്തെ ക്രമീകരണങ്ങള്‍ അനുസരിച്ചു അവധി നല്‍കേണ്ടതാണ്. സഭയുടെ ദൈവാലയങ്ങളില്‍ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകള്‍ മറ്റ് പൊതു പരിപാടികളും നടക്കുന്നു എങ്കില്‍ അത് ആഘോഷങ്ങള്‍ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ്.

ജെ.എസ്.സി ന്യൂസ്
പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ

  • Related Posts

    ജനുവരി 18 : പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. സമാനതകലില്ലാത്ത പ്രതിസന്ധി…

    എം.ജെ.എസ്.എസ്.എ. ദേശീയ തലത്തിൽ നടത്തിയ 2024 ലെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 വാർഷീക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്‌കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ.) 2024 വർഷത്തെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് 98 മാർക്ക് ലഭിച്ച എൽഗ സാറ ജോമോൻ (സെന്റ് മേരീസ് പുതുപ്പാടി,…