പള്ളിക്കര കത്തീഡ്രലിൽ തുലാം 20 പെരുന്നാളിന് വ്യാഴാഴ്‌ച കൊടിയേറും

കിഴക്കമ്പലം ● അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധൻമാരുടെ ഓർമ്മപ്പെരുന്നാളിന് നാളെ (ഒക്ടോബർ 31 വ്യാഴാഴ്ച) കൊടിയേറും. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 8.30 ന് വി. കുർബ്ബാനാനന്തരം വികാരി ഫാ. ഡോ. സി.പി വർഗീസ് പെരുന്നാളിനു കൊടിയേറ്റും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന നടക്കും. നവംബർ 1 വെള്ളിയാഴ്ച‌ രാവിലെ 7 ന് വി. കുർബ്ബാന, തുടർന്ന് പള്ളി സ്‌ഥാപിക്കുന്നതിനു സ്ഥലം വിട്ടു നൽകിയ അറയ്ക്കൽ കുടുംബാംഗത്തിന് വർഷം തോറും നൽകി വരാറുള്ള അഞ്ചേകാലും കോപ്പും നൽകൽ ചടങ്ങ് നടക്കും.

വൈകിട്ട് 6 ന് പള്ളി ഉപകരണങ്ങൾ ആഘോഷപൂർവം മേമ്പൂട്ടിൽ നിന്നു കൊണ്ട് വരുന്ന ചടങ്ങ് നടക്കും. 6.30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കും. നേത്രദാനം നിർവഹിച്ച പരേതരുടെ കുടുംബാംഗങ്ങളെ ആദരിക്കും. തുടർന്ന് കിഴക്കേ മോറയ്ക്കാല മോർ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ ഉണ്ടാകും.

പ്രധാന പെരുന്നാൾ ദിവസമായ നവംബർ 3 ശനിയാഴ്ച രാവിലെ 6 ന് പ്രഭാത പ്രാർത്ഥന, 6.45 ന് വി. കുർബ്ബാന, 8.30 ന് വി. മുന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. 10.30 ന് ലേലം, തുടർന്ന് പള്ളിക്കര ചന്ത കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, നേർച്ച സദ്യ എന്നിവയുണ്ടാകും. 14000 പേർക്കാണ് ഇത്തവണ നേർച്ച സദ്യ. പെരുന്നാൾ ഓഹരിയായി ലഭിക്കുന്ന തുകയിൽ നിന്നുമാണ് നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകുന്നത്.

വികാരി ഫാ. ഡോ. സി.പി വർഗീസ് സഹവികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. ഹെനു തമ്പി, ഫാ. ബേസിൽ ഏലിയാസ്, ട്രസ്റ്റിമാരായ എ.പി. വർഗീസ്, കെ.പി. ജോയ്, പെരുന്നാൾ ജനറൽ കൺവീനർ പി.കെ. ജോൺ എന്നിവർ നേതൃത്വം നൽകും. പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…