വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ നാളെ നടക്കും

തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികനും നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗവുമായ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പയുടെ (87) സംസ്കാര ശുശ്രൂഷകൾ നാളെ (ഒക്ടോബർ 31 വ്യാഴം) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും.

തുടർന്ന് ഭൗതിക ശരീരം വഹിച്ചു കൊണ്ട് തൃപ്പൂണിത്തുറയിലെ ഭവനത്തിന് മുൻവശത്തുള്ള ദൈവമാതാവിന്റെ കുരിശിലും, പടിഞ്ഞാറ് വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശിലും പോയി പ്രാർത്ഥനയർപ്പിക്കും. തുടർന്ന് തെക്കോട്ട് തിരിഞ്ഞ് മെയിൻ റോഡ് വഴി കിഴക്കേക്കോട്ട ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷന് സമീപമുള്ള ചാത്തുരുത്തിൽ ബാവായുടെ കുരിശിങ്കൽ ചെന്ന് ശുശ്രൂഷകൾ നടത്തും.

ശേഷം തിരികെ നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിച്ച് സമാപന പ്രാർത്ഥന നിർവ്വഹിച്ച ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കുമെന്ന് വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ കൊള്ളന്നുർ എന്നിവർ അറിയിച്ചു. സംസ്കാര ശുശ്രുഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…