കൂത്താട്ടുകുളം ● ലോകത്തിലെ ഏറ്റവും വലിയ ‘ക്രിയേറ്റീവ് റൈറ്റിംഗ് ലസൺ’ എന്ന ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൈറ സൂസൻ എൽദോ.
ചോരക്കുഴി സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗങ്ങളായ എൽദോ ടോം ജോസ് – സോനു സൂസൻ എൽദോ ദമ്പതികളുടെ മകളാണ് സൈറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത മത്സരത്തിലാണ് സൈറ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
