നെടുമ്പാശ്ശേരി ● വിവിധ കാരണങ്ങളാൽ, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ വളർച്ചമൂലം നിരവധി ആളുകൾ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ സ്നേഹം പ്രചരിപ്പിക്കുകയും ലോകസമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. കൊച്ചി വിമാ നത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുക യായിരുന്നു ബാവ.
‘നാം പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ പ്രത്യാശയുള്ള ജനതയാണ് നമ്മൾ. അതുകൊണ്ട് നല്ല നാളുകൾ വരുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് തീരുമാനങ്ങൾ എടുക്കുന്നവരുടെ ഹൃദയങ്ങളിൽ ദൈവം സ്പർശിക്കുകയും ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യും. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ഞങ്ങൾ എപ്പോഴും പ്രവർത്തിക്കും. എല്ലാ വിഭാഗങ്ങളി ലുള്ളവരും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് കടമയാണ്’- പാത്രിയർക്കീസ് ബാവ പറഞ്ഞു.
ഈ സന്ദർശനത്തിലൂടെ ഐക്യവും വിശ്വാസവും ആഘോഷിക്കാനും വരുംതലമുറ കൾക്കായി മെച്ചപ്പെട്ട ഭാവി പ്രതീക്ഷിക്കാനും കഴിയുമെന്ന് കരുതുന്നു. ഈ രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കുന്നു- പാത്രിയർക്കീസ് ബാവ പറഞ്ഞു.