കൊച്ചി ● മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികത്തിൽ പങ്കെടുക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കൊപ്പം ആഗോള സഭയെ പ്രതിനിധികരിച്ച് മുപ്പതോളം ബിഷപ്പുമാർ പങ്കെടുക്കും. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലും കൊച്ചി വിമാനത്താവളത്തിലും പാത്രിയർ -ക്കീസ് ബാവായ്ക്കും സംഘത്തിനും ഭക്തിനിർഭരമായ വരവേൽപ്പു നൽകി.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പാത്രിയർക്കീസ് ബാവായെ സ്വീകരിച്ചു.
ഇന്നലെ രാവിലെ എട്ടോടെ എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴിയാണ് പാത്രിയർക്കീസ് ബാവാ കൊച്ചിയിലെത്തിയത്. ഈ വിമാനത്തിലും തുടർന്നെത്തിയ ഖത്തർ എയർവേയ്സിൻ്റെ ദോഹയിൽ നിന്നുള്ള വിമാനത്തിലുമായി മാർ തെയോഫിലോസ് ജോർജ് സലീബ, മാർ നിക്കൊളാവോസ് മത്ത അബ്ദെലാഹാദ്, മാർ യോസ്റ്റിനോയ് ബൗലോസ് സഫർ, മാർ തിമോത്തിയോസ് മൂസ അൽ-ഷമാനി, മാർ പീലക്സിനോസ് മത്തിയാസ് നയിസ്, മാർ നിക്കോദിമോസ് ദാവൂദ് ഷറഫ്, മാർ മൗറിസ് അംസിഫ്, മാർ ജോർജ് കൊറിയെ, മാർ അന്തിമോസ് ജാക്ക് യാക്കൂബ്, മാർ സേവേറിയോസ് റോഗർ അക്രാസ്, മാർ ജോസഫ് ബാലി, മാർ അന്താവോസ് ബാഹി, യൂഹാനോൻ ലാദോ സുഹെയ്ൽ, മാർ യെസ്സായി ഹൈഗ സുൻ അഷ്കാറിയൻ, റമ്പാൻമാരായ ഡീക്കൻ തൂമ, ഡീക്കൻ അബ്രോഹോം എന്നിവരാണ് ബാവായോടൊപ്പമെത്തിയത്.
മാർ പീലക്സിനോസ് സലിബ ഒസ്മാൻ, മാർ തീത്തോസ് യെൽദോ, മാർ അത്തനേഷ്യസ് ടൂമ ഡക്കാമ, മാർ ഗ്രിഗോറിയോസ് മൽക്കി യൂറെക്, മാർ ക്ലിമ്മീസ് ഡാനിയേൽ നബിൽ കൊറിയെ, മാർ പോളികാർപ്പോസ് ഔഗിൻ അയ്ഡിൻ, മാർ ക്രിസോസ്റ്റമോസ് മിഖായേൽ ചാമൂൻ, മാർ തിമോത്തിയോസ് മത്ത അൽഖുറി, മാർ ക്രിസോസ്റ്റമോസ് യോഹന്ന ഗസ്റ്റലി, മാർ ക്രിസോസ്റ്റമോസ് മർക്കോസ്, ഔഗീൻ അൽ കാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയെത്തിയിരുന്നു.
മാർ തോമസ് അദ് മുറിസ് ഷൗകി മക് ലോഫ്, മാർ അഷോദ് മനറ്റ്സകന്യൻ എന്നിവർ ഇന്നെത്തും.
ശനിയാഴ്ച പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സുന്നഹദോസും സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി യോഗങ്ങളും നടക്കും. 16നു രാവിലെ 9.30നു പാ ത്രിയർക്കീസ് ബാവാ കേരള ത്തിൽ നിന്നു മടങ്ങും.
സഭയിലെ ഡോ. ഏബ്രഹാം മാർ സേവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ ഇവാനിയോസ്. യെൽദോ മാർ തീത്തോസ്, ഏലിയാസ് മാർഅത്തനാസിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഡോ. മാത്യൂസ് മാർ അന്തിമോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അപ്രേം, കുര്യാക്കോസ് മാർ യൗസേബിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മർക്കോസ് മാർ ക്രിസ്റ്റഫോറസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, പൗലോസ് മാർ ഐറേനിയോസ്, യാക്കോബ് മാർ അന്തോണിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, സഖറിയാസ് മാർ പീലക്സിനോസ്, ഏലിയാസ് മാർ യൂലിയോസ്, ഐസക് മാർ ഒസ്താത്തി യോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ സ്തേഫാനോസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി.മാത്യു, വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ എന്നിവർ പാത്രിയർക്കീസ് ബാവായെ സ്വീകരിക്കാനെത്തിയിരുന്നു.