മുളന്തുരുത്തി ● മലങ്കര സഭയുടെ ഭരണസംവിധാനം, ഭദ്രാസന സംവിധാനം, അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ മുളന്തുരുത്തിയിലെ ആദ്യ സുന്നഹദോസിന്റെ ശില്പിയായിരുന്നു പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ.
മലങ്കര സുറിയാനി സഭയിൽ നിലനിന്നിരുന്ന ഭരണപരവും ആത്മീയവുമായ പ്രതിസന്ധികൾ പരിഹരിക്കുക. പാത്രിയർക്കാ സിംഹാസനവുമായുള്ള ബന്ധം ഉറപ്പിക്കുക, സഭയുടെ ഭാവി ഭരണസംവിധാനം ക്രമീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1875-ൽ അദ്ദേഹം ഇന്ത്യയിലെത്തി.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം, പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിൻ്റെ നേതൃത്വത്തിലുള്ള നവീകരണ പ്രസ്ഥാനവും അതിനെ എതിർത്ത വിഭാഗവും തമ്മിലുള്ള ഭിന്നത, പള്ളികളുടെയും സെമിനാരികളുടെയും ഭരണാവകാശത്തെക്കുറിച്ചുള്ള തർക്കം എന്നിവയൊക്കെ പരിഹരിക്കാൻ പാത്രിയർക്കാ സിംഹാസനത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മലങ്കരയിൽ നിന്ന് അന്ത്യോഖ്യായിലേക്ക് അപേക്ഷകളെത്തി യിരുന്നു.
ഇതോടെ 1872-ൽ മലങ്കരയിലെ സഭാ യോഗത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവഅന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ സഹായം തേടാൻ തീരുമാനമായി. തുടർന്നാണ് പരിശുദ്ധ പത്രോസ് തൃതീയൻ ബാവ മലങ്കരയിലെ സഭാപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇടപെടലുകളും പരിശ്രമങ്ങളുമാണ് 1876-ലെ മുളന്തുരുത്തി സുന്നഹദോസ് മലങ്കര സഭാചരിത്രത്തിലെ നാഴികക്കല്ലായി മാറാൻ കാരണം. 1876 ജൂൺ 28, 29, ചേർന്ന മുളന്തുരുത്തി സുന്നഹദോസിൽ മലങ്കര സഭയിലെ വിവിധ പള്ളികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.
ജനാധിപത്യമെന്നത് കേട്ടു കേൾവിയായിരുന്ന കാലത്ത് ജനങ്ങളുടെ ഇച്ഛയിൽ സഭ ഭരിക്കപ്പെടണമെന്ന ആശയം പ്രാവർത്തികമാക്കിയതാണ് ബാവയുടെ ചരിത്രപരമായ സംഭാവന.
ഈ സുന്നഹദോസിലാണ് മലങ്കരസഭയുടെ ഭരണസംവിധാനം ക്രമീകരിച്ചത്. മുളന്തു രുത്തി സുന്നഹദോസിലാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപവത്ക രിച്ചത്. മലങ്കരസഭയെ വിവിധ ഭദ്രാസനങ്ങളായി വിഭജിക്കു ന്നതിനുള്ള തീരുമാനമെടുത്ത തും അന്ത്യോഖ്യാ സിംഹാസന വുമായുള്ള ബന്ധം വീണ്ടും ഉറ പ്പിച്ചതും ഈ സുന്നഹദോസിലാണ്.
1872 മുതൽ 1894 വരെ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായിരുന്നു പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ ബാവ.
1876 ഓഗസ്റ്റ് 27-ന് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ബാവയുടെ നേതൃത്വത്തിലായിരുന്നു വിശുദ്ധ മൂറോൻ കൂദാശ നടന്നത്. മലങ്കരയിലെ സഭാ സംവിധാനങ്ങളിൽ കൃത്യമായ ക്രമങ്ങളുണ്ടാക്കി പ്രശ്നങ്ങൾ പരിഹരിച്ച് 1877-ൽ അദ്ദേഹം ജറുസലേമിലേക്കു മടങ്ങി പ്പോയി.