കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ .കോതമംഗലം മൗണ്ട് സീനായി മോർ ബസേലിയോസ് കത്തീഡ്രലിൽ ചേർന്നു. യോഗത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അങ്കമാലി ഭദ്രാസനവുമായി ബന്ധപ്പെട്ട വിവിധ ആത്മീയവും സഭാപരവുമായ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഭയുടെ ആത്മീയവും സംഘടനാപരവുമായ മുന്നേറ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സ്വീകരിക്കേണ്ട വിവിധ നടപടികളും യോഗം വിലയിരുത്തി. അങ്കമാലി ഭദ്രാസന കൗൺസിൽ അംഗങ്ങളും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.


