തിരുവാങ്കുളം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സന്ദർശിച്ചു.
തിരുവാങ്കുളം ക്യംതാ സെമിനാരിയിലെ കാതോലിക്കോസ് റെസിഡൻസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ശ്രേഷ്ഠ കാതോലിക്ക ബാവാ ബിഷപ്പ് സാബു കോശി ചെറിയാനെ സ്വീകരിച്ചു. നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ട്രഷറർ അഡ്വ. സുരേഷ് കോശിയും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയിൽ ഇരുസഭകളും തമ്മിലുള്ള എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിവിധ സഭാ, സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്തു. സഭകൾ തമ്മിലുള്ള സഹകരണവും പരസ്പര ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പരിഗണിച്ചു.
