അങ്കമാലി ● നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്കും തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളായ അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, അംഗങ്ങളായ ഐജോ വർഗീസ്, എ.കെ. ധനേഷ്, ഉഷ സുന്ദരൻ എന്നിവർക്കും സ്വീകരണം നൽകി.
പെരുന്നാളിന്റെ ആർഭാടങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി ശ്രേഷ്ഠ ബാവ വിതരണം ചെയ്തു. വി.എച്ച്.ജി. ട്രസ്റ്റിൻ്റെ അംഗത്വ പ്രചാരണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വികാരി ഫാ. വർഗീസ് പാലയിൽ അധ്യക്ഷനായി. ഫാ. വർഗീസ് കല്ലാപ്പാറ, വന്ദ്യ ബർസൗമോ റമ്പാൻ, അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ്, ജനറൽ കൺവീനർ വർഗീസ് മേനാച്ചേരി, ട്രസ്റ്റിമാരായ ഇ.പി. ഷൈജൻ ഈരാളിൽ, സ്ലീബ കുര്യാക്കോസ് മേനാച്ചേരി, വിനോജ് ടി. പോൾ തളിയപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.





